മാവേലിക്കര: ദേവസ്വം പെൻഷണേഴ്സ് കോ ഓർഡിനേഷൻ കമ്മിറ്റി മാവേലിക്കര ഗ്രൂപ്പ് ഓഫീസിന് മുന്നിൽ അവകാശ പ്രഖ്യാപന വിശദീകരണ യോഗം നടത്തി. തിരുവിതാംകൂർ ദേവസ്വം ബോർഡിലെ ജീവനക്കാർക്കും പെൻഷൻകാർക്കും സംസ്ഥാന സർക്കാർ 2019ൽ അനുവദിച്ച ശമ്പള പരിഷ്‌കാരവും ഡി.എ കുടിശ്ശികയും അനുവദിക്കാത്തതിലായിരുന്നു പ്രതിഷേധം. ഡി.സി.സി വൈസ് പ്രസിഡന്റ് അഡ്വ.കെ.ആർ.മുരളീധരൻ ഉദ്ഘാടനം ചെയ്തു. സംയുക്ത സമരസമിതി ചെയർമാൻ കെ.ശങ്കരനാരായണപിള്ള അദ്ധ്യക്ഷനായി. കൺവീനർ എൻ.ഗോവിന്ദൻ നമ്പൂതിരി, ഐ.എൻ.ടി.യു.സി ജില്ല പ്രസിഡന്റ് ജി.ബൈജു, ആർ.എസ്.പി ദേശീയ സമിതിയഗം അഡ്വ.കെ. സണ്ണിക്കുട്ടി, കെ.ഗോപൻ, പി.വി.ഗോവിന്ദപിള്ള, നീലകണ്ഠൻ ഭട്ടതിരി, ആർ.ബി.ശ്രീകണ്ഠൻ നായർ, എൻ. ഗോപാലകൃഷ്ണൻ, ജി.മുരളീധരൻ നായർ തുടങ്ങിയവർ സംസാരിച്ചു.