പൂച്ചാക്കൽ : പത്താം ക്ലാസ് വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പള്ളിപ്പുറം തവണക്കടവ് ഭജനശാലപ്പറമ്പിൽ ദിലീപിന്റെ മകൻ കാശിനാഥനാണ് (15) മരിച്ചത്. ചൊവ്വാഴ്ച രാത്രിയിലാണ് സംഭവം. രണ്ട് വർഷം മുമ്പ് മാതാവ് മരിച്ചതിനെ തുടർന്ന് അച്ഛന്റേയും മുത്തശ്ശന്റേയും സംരക്ഷണയിലായിരുന്നു. ഒരാഴ്ച മുമ്പ് മുത്തശ്ശൻ മരിച്ചതിനെ തുടർന്ന് കാശിനാഥൻ കടുത്ത മാനസിക സംഘർഷത്തിലായിരുന്നെന്ന് ബന്ധുക്കൾ പറഞ്ഞു. തിരുനല്ലൂർ ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിയായിരുന്നു.