അരൂർ: എഴുപുന്ന ഗ്രാമപഞ്ചായത്ത് നാലാം വാർഡിലെ ഉപതിരഞ്ഞെടുപ്പ് നവംബർ 9 ന് നടക്കും. സി.പി.എമ്മിലെ കെ.ആർ. സത്യപ്പന്റെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന സീറ്റീലേക്കാണ് തിരഞ്ഞെടുപ്പ്. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി 21.സൂക്ഷ്മ പരിശോധന 22 ന് നടക്കും.നവംബർ 10 ന് ഫലമറിയാം. എൽ.ഡി.എഫിന്റെ സിറ്റിംഗ് സീറ്റാണിത്. എൽ.ഡി എഫ് സ്ഥാനാർഥിയായി മുൻ പഞ്ചായത്തംഗം കെ.പി.സ്മിനീഷും, യു.ഡി.എഫിൽ നിന്ന് സന്ദീപ് സെബാസ്റ്റ്യനും ബി.ജെ.പി സ്ഥാനാർഥിയായി മുൻ പഞ്ചായത്തംഗം ഷാബുമോനുമാണ് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്.