1
മങ്കൊന്പ് ഉപ ജില്ലാ ശാസ്ത്രോത്സവം

കുട്ടനാട് : മങ്കൊമ്പ് ഉപജില്ല സ്ക്കൂൾ ശാസ്ത്രോത്സവവും പ്രവൃത്തിപരിചയമേളയും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ എം.വി.പ്രിയ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്പിളി ടി.ജോസ് അദ്ധ്യക്ഷയായി. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ റോജി മണല, പുളിങ്കുന്ന് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ലീലാമ്മ ജോസഫ്, സ്സിസ്റ്റർ ജ്യോതിസ് മരിയ തുടങ്ങിയവർ സംസാരിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ജോസ്മി ജോസഫ് സ്വാഗതവും അമലോത്ഭവ എൽ.പി സ്ക്കൂൾ ഹെഡ്മിസ്ട്രസ് സിസമ്മ ജോസഫ് നന്ദിയും പറഞ്ഞു.