മാവേലിക്കര: ബി.ജെ.പി മാവേലിക്കര മണ്ഡലം നേത്യയോഗം മണ്ഡലം കമ്മിറ്റി അദ്ധ്യക്ഷൻ അഡ്വ.കെ.കെ.അനൂപ് ഉദ്ഘാടനം ചെയ്തു. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചു വരുന്ന മയക്കുമരുന്ന് ഉപോഭോഗത്തിനും മയക്ക് മരുന്ന് വിൽപന മാഫിയയ്ക്കും, എതിരെ മാവേലിക്കര മണ്ഡലം കമ്മറ്റിയുടെ പരിധിയിൽ വരുന്ന മുഴുവൻ ഏരിയകളിലും ജനജാഗ്രതാ സദസ് സംഘടിപ്പിക്കാൻ തീരുമാനിച്ചു.യോഗത്തിൽ ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ.കെ.വി.അരുൺ അദ്ധ്യക്ഷനായി. ബി.ജെ.പി മണ്ഡലം ജനറൽ സെക്രട്ടറി ബിനു ചാങ്കൂരേത്ത്, ജില്ലാ വൈസ് പ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, മണ്ഡലം ഭാരവാഹികളായ മോഹൻകുമാർ, സ്മിത ഓമനക്കുട്ടൻ, സുധീഷ് ചാങ്കൂർ, അമ്പിളി ദിനേശ്, എം.എൻ.ഹരി, സ്റ്റാലിൻ കുമാർ, താരാ ബൈജു എന്നിവർ സംസാരിച്ചു.