ചേർത്തല : ചേർത്തല തെക്ക് പഞ്ചായത്ത് പ്രസിഡന്റ് സിനിമോൾ സാംസൺ ഉൾപ്പെടെയുള്ളവർക്ക് എതിരെ ഓംബുഡ്സ്മാൻ പുറപ്പെടുവിച്ച ഉത്തരവ് ഹൈക്കോടതി സ്റ്റേചെയ്തു. സിനിമോൾ ഉൾപ്പെടെ സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് എൻ.നഗരേഷിന്റെ ഉത്തരവ്.
സിനിമോൾ നേരത്തെ പഞ്ചായത്തംഗമായിരിക്കെ വാർഡിലെ തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രമക്കേട് നടത്തിയെന്ന് ആരോപിച്ച് ചിലർ സമർപ്പിച്ച പരാതിയിലെ ഓംബുഡ്സ്മാൻ ഉത്തരവിനാണ് ഒരുമാസത്തേക്ക് സ്റ്റേ. ഹർജി ഫയലിൽ സ്വീകരിച്ച കോടതി എതിർ കക്ഷികൾക്ക് നോട്ടീസ് അയച്ചു.ഓംബുഡ്സ്മാൻ പരാതി പരിഗണിച്ച ദിവസംതന്നെ ഉത്തരവിട്ടെന്നും തങ്ങളുടെ ഭാഗം കേൾക്കാതെ സ്വാഭാവികനീതി നിഷേധിച്ചെന്നും ചൂണ്ടിക്കാട്ടിയാണ് സിനിമോളും വാർഡിലെ മേറ്റുമാരും ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാർക്കായി അഡ്വ. ദർശൻ സോമനാഥ് ഹാജരായി.