ആലപ്പുഴ: ​​​​​​​എസ്.ഡി.വി ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്‌കൂൾ സുവർണ ജൂബിലിയുടെ നിറവിൽ. ആഘോഷങ്ങളുടെ ഉദ്ഘാടനം സ്‌കൂൾ അങ്കണത്തിൽ 22ന് ഉച്ചക്ക് 2.30ന് എസ്.ഡി കോളേജ് പൂർവവിദ്യാർത്ഥിയും ഇൻഫോസിസ് സഹസ്ഥാപകനും മുൻ സി.ഇ.ഒയുമായ എസ്.ഡി.ഷിബുലാൽ നിർവഹിക്കും. വാർത്താ സമ്മേളനത്തിൽ സ്‌കൂൾ പ്രിൻസിപ്പൽ പി.സുനിതദേവി, വൈസ് പ്രിൻസിപ്പൽ സവിത.എസ്.ചന്ദ്രൻ, ആരാധന, വി.രേണു എന്നിവർ പങ്കെടുത്തു.