ആലപ്പുഴ: സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പ് ആലപ്പുഴയിൽ നടക്കും. ജില്ലാ ചെസ് അസോസിയേഷന്റെ നേതൃത്വത്തിൽ 23,24 തീയതികളിൽ കളർകോട് റിലയൻസ് മാളിലാണ് മത്സരം. ദേശീയമത്സരം കളിക്കാനുള്ള കേരള ടീമിനെ തിരഞ്ഞെടുക്കാനുള്ള മത്സരം കൂടിയാണിത്. 14 ജില്ലകളിൽ നിന്നായി 150ന് മുകളിൽ മത്സരാർത്ഥികൾ പങ്കെടുക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേക മത്സരമാണ്. 23ന് രാവിലെ 10.30ന് മത്സരങ്ങൾക്ക് തുടക്കമാകും. 24ന് വൈകിട്ട് ആറിന് മത്സരങ്ങൾ സമാപിക്കും. വാർത്താസമ്മേളനത്തിൽ സംഘാടകരായ ബി.വിനീത് കുമാർ, പി.സുനിൽ, എ.അജേഷ് കുമാർ, കെ.തൃഗുണൻ എന്നിവർ പങ്കെടുത്തു.