 
തുറവൂർ: തുറവൂർ മഹാക്ഷേത്രത്തിലെ ഉത്സവത്തിന് ഭക്തജന തിരക്കേറുന്നു. വിവിധ ദേശങ്ങളിൽ നിന്നടക്കം ആയിരങ്ങളാണ് നിത്യേന ഉത്സവ ദർശനത്തിനെത്തുന്നത്. അന്നദാനത്തിന് പേരു കേട്ട മഹാക്ഷേത്രത്തിൽ കൊടിയേറ്റ് മുതൽ ആറാട്ട് വരെ വിശാലമായ പന്തലിൽ നടക്കുന്ന അന്നദാനത്തിലും ഭക്തരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. അന്നദാനത്തിനാവശ്യമായ അരി, നാളികേരം, പലവ്യഞ്ജനം, പച്ചക്കറി മുതലായവ വഴിപാടായി ക്ഷേത്രനടയിൽ സമർപ്പിക്കുന്നതിന് ഉപദേശക സമിതി പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ട്. കഥകളി, ഓട്ടൻതുള്ളൽ, ചാക്യാർ കൂത്ത്, ശീതങ്കൻ തുള്ളൽ തുടങ്ങിയ ക്ഷേത്ര കലകൾക്ക് ഏറെ പ്രാധാന്യം നൽകിയാണ് ഇത്തവണ ഉത്സവം നടത്തുന്നത്. രാവിലെ 9 ന് വേദിയിലാരംഭിക്കുന്ന കലാപരിപാടികൾ രാത്രി 12 വരെ നീളും. അഞ്ചാം ഉത്സവ ദിനമായ ഇന്ന് വൈകിട്ട് കാഴ്ച ശ്രീബലിയ്ക്ക് 6 ഗജവീരന്മാർ അണിനിരക്കും. കാഞ്ചി കാമകോടി പീഠം ആസ്ഥാന വിദ്വാൻ സംഗീത ലയവാദ്യ പ്രതിഭ വൈക്കം ഷാജി ആൻഡ് പാർട്ടിയുടെ നാദസ്വരവും തൃശൂർ പൂരം തിരുവമ്പാടി വിഭാഗം മേളപ്രമാണി കിഴക്കൂട്ട് അനിയൻമാരാരുടെ പ്രമാണത്തിൽ 100-ൽ പരം കലാകാരന്മാർ പങ്കെടുക്കുന്ന മേജർ സെറ്റ് പഞ്ചാരിമേളവും നടക്കും. 24 നാണ് ദീപാവലി വലിയ വിളക്ക് ഉത്സവം.
........................
തുറവൂർ മഹാക്ഷേത്രത്തിൽ ഇന്ന്
രാവിലെ 8 ന് ശ്രീബലി, 10.30 ന് എരമല്ലൂർ അമ്മിണിക്കുട്ടന്റെ സംഗീത സദസ്, 12 ന് രഞ്ജിത്ത് തൃപ്പൂണിത്തുറയുടെ പറയൻ തുള്ളൽ, ഉച്ചയ്ക്ക് ഒന്നിന് രാഗലയം, 2 ന് ജുഗൽബന്ദി, 3.30 ന് നൃത്തനൃത്യങ്ങൾ, വൈകിട്ട് 5 ന് കാഴ്ചശീബലി, 7 ന് ഡോ.ഏടനാട് രാജൻ നമ്പ്യാരുടെ ചാക്യാർ കൂത്ത്, 8.30 ന് ക്ലാസിക്കൽ ഡാൻസ് , 9.30 ന് ആൽ.എൽ.വി മീര രാഹുൽ നയിക്കുന്ന നൃത്തനൃത്യങ്ങൾ, 9.30 ന് വിളക്ക്.