 
ചേർത്തല:ടൗൺ റോട്ടറി ക്ലബ്ബിന്റെ നേതൃത്വത്തിൽ ചേർത്തല താലൂക്ക് ആശുപത്രിയിലെ വസ്ത്ര ബാങ്കിലേക്ക് വസ്ത്രങ്ങൾ സംഭാവന ചെയ്തു. ചേർത്തല മുനിസിപ്പൽ ചെയർപേഴ്സൺ ഷേർളി ഭാർഗവൻ വസ്ത്രങ്ങൾ ആശുപത്രി സുപ്രണ്ട് ഡോ.അനിലിന് കൈമാറി ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് ഡോ.ജയരാജൻ സ്വാഗതം പറഞ്ഞു.സെക്രട്ടറി അഡ്വ.കെ.ബി.ഹർഷകുമാർ,ട്രഷറർ ജോൺ പോൾ,സന്തോഷ് കുമാർ,അബ്ദുൽ ബഷീർ ആശുപത്രി ജീവനക്കാർ എന്നിവരും പങ്കെടുത്തു .