കായംകുളം: കായംകുളം നഗരസഭയുടെ ഒരു വർഷം നീണ്ടുനിൽക്കുന്ന ശതാബ്ദി ആഘോഷത്തിനായി ലോഗോ ക്ഷണിച്ചു. 100-ാം വർഷത്തെ സൂചിപ്പിക്കുന്നതും നഗരസഭയുടെ എംബ്ലവും, ഓണാട്ടുകരയുടെ ദൃശ്യഭംഗിയും ഉൾക്കൊള്ളുന്നതാവണം ലോഗോ. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് സമ്മാനം ലഭിയ്ക്കും. മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ എൻട്രികൾ kylmsecretary@gmail.com ലോ നഗരസഭയിൽ നേരിട്ടോ നവംബർ ഒന്നിന് മുമ്പായി എത്തിക്കണം. ഫോൺ: 9895206698.