കായംകുളം: കരീലക്കുളങ്ങരയിലെ ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിൽ അതിഥി തൊഴിലാളികളായ ജീവനക്കാർക്കും ഷിഫ്ടിൽ ജോലി ചെയ്യുന്ന മറ്റ് ജീവനക്കാർക്കും താമസസൗകര്യം ഒരുക്കുന്നതിന്റെ ഭാഗമായി നിർമ്മിച്ച അതിഥിമന്ദിരത്തിന്റെ ഉദ്ഘാടനം 25 ന് വൈകിട്ട് 3ന് മന്ത്രിപി.രാജീവ് നിർവഹിക്കും. യു.പ്രതിഭ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. 35 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച കെട്ടിടത്തിൽ ഇരുന്നൂറോളം ജീവനക്കാർക്ക് താമസിക്കാൻ കഴിയും.