കായംകുളം: കായംകുളം അർബൻ സഹകരണ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന ഡോ.എ.പി.ജെ അബ്ദുൽകലാം സ്മാരക അവാർഡ് വിതരണം പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ നിർവഹിച്ചു. നഗരസഭ പ്രദേശത്ത് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കും, ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച പ്രതിഭകൾക്കും സംഘം സഹകാരികൾക്കും അവാർഡുകൾ വിതരണം ചെയ്തു. സംഘം പ്രസിഡന്റ് അഡ്വ.യു.മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. കേരള സർവകലാശാല സിൻഡിക്കേറ്റ് മെമ്പർ അഡ്വ.എ.അജികുമാർ, സഹകരണ അസി.രജിസ്ട്രാർ ജി.ബാബുരാജ്, സംഘം ബോർഡ് അംഗങ്ങളായ കെ.പുഷ്പദാസ്, പി.സി.റോയ് എന്നിവർ സംസാരിച്ചു.