അരൂർ: കിസാൻ സഭ അരൂർ പ്രാദേശിക സമിതി രൂപീകരിച്ചു. തുറവൂർ കരിനില വികസന ഏജൻസി വൈസ് ചെയർമാൻ ടി.പി. സതീശൻ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു. ടി.എ.അബ്‌ദുൾ ഖാദർ അദ്ധ്യക്ഷനായി. അരൂർ ക്ഷീരോല്പാദക സഹകരണ സംഘം പ്രസിഡന്റ്‌ കെ.ആർ.രാജീവ്‌, കിസാൻ സഭ മണ്ഡലം സെക്രട്ടറി എം.പി.ബിജു, ബി.കെ.എം.യൂ മണ്ഡലം സെക്രട്ടറി കെ.പി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.