കറ്റാനം: സി.ബി.എസ്.ഇ സ്‌കൂൾ കൂട്ടായ്മയായ ആലപ്പുഴ- പത്തനംതിട്ട സഹോദയ സ്‌കൂൾ കോംപ്ലക്സ് കലോത്സവം നാളെ 22 ന് കായംകുളം പുള്ളിക്കണക്ക് ഗായത്രി സെൻട്രൽ സ്‌കൂളിൽ ആരംഭിക്കും. രാവിലെ 8.30 ന് ഗായത്രി സെൻട്രൽ സ്‌കൂൾ വൈസ് ചെയർമാൻ ഫാ.റോയ് ജോർജ് ഉദ്ഘാടനം ചെയ്യും. ഡോ.എസ്.ബി.ശ്രീജയ അദ്ധ്യക്ഷത വഹിക്കും. ലീനശങ്കർ, ആഷ്ന രാജൻ, വി.സുനിൽകുമാർ എന്നിവർ സംസാരിക്കും. തുടർന്ന് കലാ സാഹിത്യരചന മത്സരങ്ങൾ നടക്കും.ഒഫ് സ്റ്റേജ് മത്സരങ്ങൾ 28, 29, 30 തീയതികളിൽ ഏഴംകുളം നാഷണൽ സെൻട്രൽ സ്‌കൂളിൽ നടക്കും.