photo
ജോയിന്റ് കൗൺസിൽ 26 ന് സെക്രട്ടറിയേ​റ്റിന് മുന്നിൽ നടത്തുന്ന സർക്കാർ ജീവനക്കാരുടെ മാർച്ചിന്റെയും ധർണയുടേയും പ്രചരണാർത്ഥം നടത്തിയ ജില്ലാ സമര പ്രചാരണ വാഹന ജാഥയ്ക്ക് ചേർത്തല മിനിസിവിൽ സ്​റ്റേഷന് മുന്നിൽ നടന്ന സ്വീകരണ യോഗത്തിൽ ജാഥാ ക്യാപ്റ്റൻ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറി പി.എസ്.സന്തോഷ് കുമാർ സംസാരിക്കുന്നു

ചേർത്തല : പങ്കാളിത്ത പെൻഷൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജോയിന്റ് കൗൺസിൽ 26 ന് സെക്രട്ടേറിയ​റ്റിന് മുന്നിൽ നടത്തുന്ന മാർച്ചിന്റെ പ്രചാരണാർത്ഥധുള്ള പ്രചാരണ വാഹന ജാഥയ്ക്ക് പട്ടണക്കാട് ബ്ലോക്ക് ഓഫീസിന് മുന്നി​ലും ചേർത്തല മിനി സിവിൽ സ്​റ്റേഷന് മുന്നിലും ജോയിന്റ് കൗൺസിൽ മേഖലാ കമ്മ​റ്റിയുടെ ആഭിമുഖ്യത്തിൽ സ്വീകരണം നൽകി. ജാഥാ ക്യാപ്ടൻ പി.എസ്.സന്തോഷ് കുമാർ, വൈസ് ക്യാപ്റ്റൻ ജെ.ഹരിദാസ്, മാനേജർ എം.അനിൽകുമാർ എന്നിവർ സംസാരിച്ചു. മേഖല പ്രസിഡന്റ് കെ.ജി.മനോജ് ഷേണായി പട്ടണക്കാടും,സി.ആർ.കിഷോർ കുമാർ സിവിൽ സ്​റ്റേഷനിലും നടന്ന സ്വീകരണയോഗങ്ങളി​ൽ അദ്ധ്യക്ഷത വഹിച്ചു. സി.പ്രസാദ് സ്വാഗതം പറഞ്ഞു.സി.സുരേഷ്, വി.ഡി.അബു,കെ.ജി.ഐബു എന്നിവർ സംസാരിച്ചു.