അരൂർ: വയലാർ രക്തസാക്ഷി വാരാചരണത്തിന്റെ ഭാഗമായ പതാക ജാഥയ്ക്ക് അരൂർ ക്ഷേത്രം കവലയിൽ സ്വീകരണം നൽകി. സി.പി.എം, സി.പി.ഐ പാർട്ടികളിലെ പ്രവർത്തകർ സംയുക്തമായി രക്ത പതാകയിൽ പുഷ്പാർച്ചന നടത്തി. ജാഥാ ക്യാപ്ടൻ എം.കെ..ഉത്തമൻ സ്വീകരണത്തിന് നന്ദി പറഞ്ഞു. എൻ.കെ.സുരേന്ദ്രൻ,സി.ആർ.ആന്റണി,സലാവുദീൻ , എസ്. വിജയകുമാരി , എം.പി. ബിജു,ഒ.കെ.മോഹനൻ,കെ.പി.കുമാർ തുടങ്ങിയവർ പങ്കെടുത്തു.