ആലപ്പുഴ: കോടതി വിധി ഉണ്ടായിട്ടും കേരള യൂണിവേഴ്സിറ്റി പ്രൈവറ്റ് രജിസ്ട്രേഷൻ ഉത്തരവ് ഇടാത്തത് പ്രതിഷേധാർഹമാണെന്ന് പാരലൽ കോളേജ് ടീച്ചേഴ്സ് അസോസിയേഷൻ യോഗം അഭിപ്രായപ്പെട്ടു. ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റിക്ക് അനുവദിച്ചിട്ടുള്ള കോഴ്സുകൾ ഒഴിച്ചുള്ള എല്ലാ ബിരുദ, ബിരുദാനന്തര കോഴ്സുകളിലേക്കും നിലവിലുള്ള പ്രൈവറ്റ് രജിസ്ട്രേഷൻ മുഖേന അപേക്ഷകൾ വിളിക്കണമെന്ന് കോടതി ഉത്തരവ് ഉണ്ടായിട്ടും ഇതുവരെ അത് നടപ്പാക്കിയിട്ടില്ല.യോഗത്തിൽ പി.സി.അനിൽ ,സോണി ജോസഫ്, ശ്രീകുമാർ ,പി.പി.സാബു, മിനി സാബു, വന്ദന, വൈജയന്തി, പി.ബി. വിനോദ് കുമാർ, രാജു മോഹൻ തുടങ്ങിയവർ പങ്കെടുത്തു.