
പൂച്ചാക്കൽ : ടിപ്പർ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. അരൂക്കുറ്റി പഞ്ചായത്ത് രണ്ടാം വാർഡ് കളപ്രായിച്ചിറ വീട്ടിൽ പൊന്നപ്പനാണ് (55) മരിച്ചത്. ഇന്നലെ രാവിലെ 7.30 ന് ഇടക്കൊച്ചി പാമ്പായി മൂലയ്ക്ക് സമീപമായിരുന്നു അപകടം. ഗാർഡൻ വർക്ക് കരാർ ജോലിക്കാരനായിരുന്നു. ഭാര്യ: സിന്ധു . മക്കൾ : ആതിര , അശ്വതി . മരുമക്കൾ : മിഥുൻലാൽ .