ambala
പുന്നപ്ര വയലാർ രക്തസാക്ഷി വാരാചരണത്തിന് ഇ.കെ. ജയൻ പതാക ഉയർത്തുന്നു.

അമ്പലപ്പുഴ: പുന്നപ്ര വയലാർ രക്തസാക്ഷികൾ അന്ത്യവിശ്രമം കൊള്ളുന്ന പുന്നപ്രയിൽ 76 -ാ മത് പുന്നപ്ര വയലാർ വാർഷിക വാരാചരണത്തിന് തുടക്കമായി. രക്തസാക്ഷി മണ്ഡപത്തിൽ ഉയർത്തുന്നതിനുള്ള പതാക തോട്ടപ്പള്ളിയിൽ നിന്ന് എത്തിച്ചു. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ. ജയൻ പതാക ഉയർത്തി. സി. എച്ച് .കണാരൻ അനുസ്മരണ സമ്മേളനത്തിൽ എച്ച് .സലാം എം. എൽ. എ, ടി. ടി .ജിസ്മോൻ എന്നിവർ സംസാരിച്ചു.