ചേർത്തല : ചേർത്തല നൈപുണ്യ കോളേജിൽ ലഹരി വിരുദ്ധ സന്ദേശത്തിന്റെ ഭാഗമായി ഫ്ലാഷ് മോബ് സംഘടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച പരിപാടി കോളേജ് പ്രിൻസിപ്പൽ ഫാ.ബൈജു ജോർജ്ജ് പൊന്തേമ്പിള്ളി ഉദ്ഘാടനം ചെയ്തു. കോളേജ് അസി.എക്സിക്യുട്ടീവ് ഡയറക്ടർ ഫാ.ചാക്കോ കിലുക്കൻ,വൈസ് പ്രിൻസിപ്പൽ പുഷ്പാ ജോൺ,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഹരികൃഷ്ണൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾക്കിടയിൽ ലഹരി ഉപയോഗം അനെിയന്ത്രിതമായി വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ ലഹരി വിരുദ്ധ കാമ്പസ് എന്ന സന്ദേശം വിദ്യാർത്ഥികളിലേയ്ക്ക് എത്തിക്കുകയെന്നതായിരുന്നു പരിപാടിയുടെ ലക്ഷ്യമെന്ന് പ്രിൻസിപ്പൽ പറഞ്ഞു.