ആലപ്പുഴ: നഗരസഭ പ്രദേശത്ത് എല്ലാ വളർത്തു നായ്ക്കൾക്കും പേ വിഷബാധക്കെതിരെ പ്രതിരോധ കുത്തിവെയ്പ്പ് നൽകുന്നതിനായി വിവിധ സ്ഥലങ്ങളിൽ കുത്തിവെയ്പ്പ് ക്യാമ്പുകൾ സംഘടിപ്പിക്കുന്നു. ഒരു നായക്ക് പ്രതിരോധ കുത്തിവെയ്പ്പിന് 30 രൂപ അതേ ദിവസം അടയ്ക്കണം. പൊതുജനങ്ങൾ അവസരം വിനിയോഗിച്ച് എല്ലാ വളർത്തു നായ്ക്കളേയും വാക്‌സിനേറ്റ് ചെയ്യിക്കണമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു. ക്യാമ്പുകൾ ചുവടെ. ഇന്ന് പകൽ 2 മുതൽ 4 വരെ - തോണ്ടൻ കുളങ്ങര പകൽവീടിനു സമീപം, നാളെ പകൽ 9 മുതൽ 11 വരെ - ബീച്ച് കോഫി ഹൗസ്,ഉച്ചയ്ക്ക് 2 മുതൽ വൈകിട്ട് 4 വരെ - കൊമ്മാടി വായനശാല.