ആലപ്പുഴ: നഗരസഭ പ്രദേശത്തെ വളർത്തു നായ്ക്കൾക്കും പേ വിഷബാധക്കെതിരെ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിനായി വിവിധ സ്ഥലങ്ങളിൽ വാക്‌സിനേഷൻ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒരു നായക്ക് പ്രതിരോധ കുത്തിവെയ്പ്പിന് 30 രൂപ അടക്കണം. 21ന് രാവിലെ 9 മുതൽ 11 വരെ വലിയചുടുകാട് പാർക്ക്, ഉച്ചക്ക് 2 മുതൽ 4 വരെ തോണ്ടൻ കുളങ്ങര പകൽവീടിനു സമീപം, 22ന് രാവിലെ 9 മുതൽ 11 വരെ ബീച്ച് കോഫി ഹൗസ്, ഉച്ചക്ക് 2 മുതൽ 4 വരെ കൊമ്മാടി വായനശാല എന്നിവടങ്ങളിലാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നതെന്ന് നഗരസഭ അദ്ധ്യക്ഷ സൗമ്യ രാജ് അറിയിച്ചു.