ആലപ്പുഴ : നൈമിഷാരുണ്യം സേവാ പ്രതിഷ്ഠാനും ശ്രീരുദ്ര ആയുർവേദ മൾട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലും ചേർന്ന് 23 ന് ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി സൗജന്യ അസ്ഥിസാന്ദ്രത പരിശോധനയും(ബോൺ സ്‌കാൻ) സൗജന്യ ആയുർവേദ ക്യാമ്പും സംഘടിപ്പിക്കും. ശ്രീരുദ്ര ആയുർവേദ ആശുപത്രിയിൽ മുഖശ്രീ എന്ന പേരിൽ ആയുർവേദ സൗന്ദര്യ വർദ്ധക ചികിത്സയുടെ പുതിയ ഒ.പി വിഭാഗത്തിന്റെ ഉദ്ഘാടനം പി. പി.ചിത്തരഞ്ജൻ എം.എൽ.എ നിർവഹിക്കും. ആയുർവേദ സൗന്ദര്യവർദ്ധക ചികിത്സയുടെ പ്രസക്തിയും പ്രത്യേകതയും എന്ന വിഷയത്തിൽ ഡോ. രാഖി കൃഷ്ണ നയിക്കുന്ന ക്ലാസുണ്ടാകും. ജയകൃഷ്ണൻ നമ്പൂതിരി അധ്യക്ഷത വഹിക്കും. മായാലക്ഷ്മി സ്വാഗതം പറയും. ഡോ. കെ.എസ്.വിഷ്ണു നമ്പൂതിരി ആയുർവേദ ദിന സന്ദേശം നൽകും. സജേഷ് ചക്കുപറമ്പിൽ, രംഗനാഥ എസ് അണ്ണാവി എന്നിവർ സംസാരിക്കും.ശ്രീരുദ്ര ആയുർവേദ ആശുപത്രിയിൽ രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെയാണ് ക്യാമ്പ് . ആശുപത്രി ചെയർമാനും മെഡിക്കൽ ഡയറക്ടറുമായ ഡോ.കെ.എസ്. വിഷ്ണു നമ്പൂതിരി നേതൃത്വം വഹിക്കും.ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാണ് അസ്ഥിസാന്ദ്രത (ബോൺ സ്‌കാൻ) പരിശോധനയ്ക്ക് സൗകര്യം. രജിസ്‌ട്രേഷന് : 8848999404, 9400988117.