വള്ളികുന്നം: വള്ളികുന്നം പഞ്ചായത്തിലെ പൊതു സ്ഥലങ്ങളിൽ സ്ഥാപിച്ചിട്ടുള്ള ഭരണ,​പ്രതിപക്ഷ കക്ഷികളുടെ കൊടിമരങ്ങൾ നീക്കാത്തതിൽ ബി.ജെ.പി വള്ളികുന്നം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധിച്ചു. ഇവ ഉടൻ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിയ്ക്കു പരാതി നൽകി. ഏരിയ പ്രസിഡന്റുമാരായ സുരേഷ് സോപാനം, ഷാജി വട്ടയ്ക്കാട്, കിഴക്ക് ഏരിയ ജനറൽ സെക്രട്ടറി അബിൻ നാഥ്‌, വൈസ് പ്രസിഡന്റ് മനു എന്നിവർ പങ്കെടുത്തു. കൊടിമരങ്ങൾ നീക്കാത്ത പക്ഷം നിയമപരമായി നേരിടാൻ കമ്മിറ്റി തീരുമാനിച്ചു.