മാന്നാർ: മുട്ടൽ പൗര സമിതിയുടെയും മാന്നാർ ഗവ.ആയുർവേദ ആശുപത്രിയുടെയും ഗ്രാമപഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തിൽ നാളെ രാവിലെ 9. 30 മുതൽ ഉച്ചക്ക് 1 വരെ മാന്നാർ മുട്ടൽ എം.ഡി.എൽ.പി സ്‌കൂളിൽ സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പ് നടക്കും. ക്യാമ്പിന്റെ ഉദ്‌ഘാടനം മാന്നാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്‌നകുമാരി നിർവഹിക്കും. പൗരസമിതി പ്രസിഡന്റ് കെ.മധു അദ്ധ്യക്ഷത വഹിക്കും. ജി.മോഹനൻ, ജി.രത്‌നാകരൻ, കെ.പി ബാലകൃഷ്ണൻ എന്നിവർ സംസാരിക്കും. ടി.കെ ഹരികുമാർ സ്വാഗതവും വി.കെ ഓമനക്കുട്ടൻ നന്ദിയും പറയും. 27 ന് വൈകിട്ട് 5.30 മുതൽ മുട്ടേൽ പൗരസമിതിയുടെ ആഭിമുഖ്യത്തിൽ മുട്ടേൽ സ്‌കൂളിൽ വച്ച് വയലാർ അനുസ്മരണവും ഗാന സന്ധ്യയും നടക്കും.