ചാരുംമൂട് : പാലമേൽ ഗ്രാമപഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര 11ാംവാർഡിലേക്ക് നവംബർ 9 ന് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ എൽ.ഡി.എഫ് യു.ഡി.എഫ് സ്ഥാനാർത്ഥികൾ നാമനിർദേശ പത്രിക സമർപ്പിച്ചു. എൽ.ഡി.എഫിലെ രാജി നൗഷാദും ( സി.പി.ഐ) യു.ഡി.എഫിലെ ഷീജ ഷാജിയും ( കോൺഗ്രസ്) ആണ് ഇന്നലെ ഗ്രാമ പഞ്ചായത്ത് സെക്രട്ടറി മുമ്പാകെ പത്രിക നൽകിയത്. പഞ്ചായത്തംഗമായിരുന്ന ഐഷാബീവി (സി.പി.ഐ) സർക്കാർ ജോലി ലഭിച്ചതിനെ തുടർന്ന് രാജിവച്ചതോടെയാണ് ഇവിടെ ഉപ തെരഞ്ഞെടുപ്പ് നടക്കുന്നത്.