ചാരുംമൂട് : താമരക്കുളം ഗ്രാമപഞ്ചായത്തിൽ പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ഹെഡ് ക്ലാർക്ക്, വി.ഇ.ഒ എന്നിവർ ദിവസങ്ങളായി ഓഫീസുകളിൽ എത്താത്തത് കാരണം പൊതുജനങ്ങൾക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ബി.ജെ.പി ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ഉപരോധസമരം നടത്തി. സമരം ചാരുംമൂട് മണ്ഡലം ജനറൽ സെക്രട്ടറി പ്രഭ കുമാർ മുളയ്യത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തങ്ങളായ സുരേഷ് കോട്ടവിള, ദീപ ആർ , ദീപ ജ്യോതിഷ്, ആര്യ ആദർശ്, എസ്.സി മോർച്ച മണ്ഡലം പ്രസിഡന്റ് അശോകൻ കണ്ണനാകുഴി, ആനന്ദകുമാർ, ബാബു നവചിത്ര തുടങ്ങിയവർ സംസാരിച്ചു.