ചാരുംമൂട്: സെന്റ് തോമസ് മിഷൻ ആശുപത്രിയിൽ കോളേജ് ഒഫ് നഴ്സിംഗ് കറ്റാനവും വാത്തികുളം 37ാം നമ്പർ ഷൺമുഖവിലസം എൻ.എസ്.എസ് കരയോഗവും സംയ്കുതമായി നടത്തിയ സൗജന്യ മെഡിക്കൽ ക്യാമ്പ് വാത്തികുളം എൻ.എസ്.എസ് കരയോഗ മന്ദിരത്തിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻ കുമാർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് മനോഹരനുണ്ണിത്താന്റെ അദ്ധ്യക്ഷത വഹിച്ചു. ആശുപത്രി അഡ്മിനിസ്‌ട്രേറ്റർ ഫാ.എം.പി. സോളമൻ, കരയോഗം സെക്രട്ടറി സുരേഷ് തോട്ടത്തിൽ എന്നിവർ സംസാരിച്ചു.