അരൂർ: ചെമ്മീൻ പീലിംഗ് ഷെഡ് ഉടമകളുടെ സംഘടനയായ മറൈൻ പ്രൊഡക്ടസ് ഇൻഡസ്ട്രിയൽ അസോസിയേഷന്റെ നേതൃത്വത്തിൽ സൗജന്യ നേത്ര പരിശോധന, തിമിര നിർണയ ക്യാമ്പ് 23 ന് രാവിലെ 9 ന് എരമല്ലൂർ എൻ. എസ്. എൽ. പി സ്കൂളിൽ നടക്കും. എ.എം. ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. പീലിംഗ് മേഖലയിലുള്ള എല്ലാ തൊഴിലാളികളും പങ്കെടുക്കണമെന്നും അർഹരായ രോഗികൾക്ക് ശസ്ത്രക്രിയയും, കണ്ണടയും സൗജന്യമായി നൽകുമെന്നും അസോ. പ്രസിഡന്റ്‌ അഷ്റഫ്‌ പുല്ലുവേലി അറിയിച്ചു. ഫോൺ : 7356341894