ആലപ്പുഴ: പുന്നപ്ര - വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി വലിയചുടുകാട്ടിൽ സമരസേനാനി പി.കെ.മേദിനി പതാക ഉയർത്തി. തുടർന്ന് നടന്ന സി.എച്ച്. കണാരൻ അനുസ്മരണ സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു.അന്ധവിശ്വാസങ്ങളെ ഇല്ലാതാക്കാൻ യുക്തി ശാസ്ത്ര ചിന്തകൾ പ്രോത്സാഹിപ്പിക്കേണ്ടത് അനിവാര്യമാണെന്ന് മന്ത്രി പറഞ്ഞു. വി.എസ്.മണി അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്, പി.പി.ചിത്തരഞ്ജൻ എം.എൽ.എ, പി.വി.സത്യനേശൻ, ആർ.സുരേഷ്, പി.കെ.ബൈജു തുടങ്ങിയവർ പ്രസംഗിച്ചു.