ആലപ്പുഴ: പൊള്ളേത്തൈ ഗവ. ഹൈസ്ക്കൂളിൽ നടന്ന കായിക ദിനാഘോഷം ഇന്നർവീൽ ക്ളബ്ബ് പ്രസിഡന്റും റഗ്ബി അസോസിയേഷൻ ജില്ലാ പ്രസിഡന്റുമായ ഡോ. നിമ്മി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർപേഴ്സൺ ഷീല സുരേഷ് അദ്ധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് പി.ഡി.അന്നമ്മ, കായിക അദ്ധ്യാപകരായ ജോസ്, രുഗ്മ എന്നിവർ സംസാരിച്ചു.