കുട്ടനാട് : സി.ബി.എല്ലിന്റെ ഭാഗമായി ഇന്ന് നടക്കുന്ന കൈനകരി ജലോത്സവത്തോടനുബന്ധിച്ച് കൈനകരി പഞ്ചായത്ത് സി.ഡി.എസ്, കുടുംബശ്രീ ജില്ലാ ആർ.കെ.ഐ. ഇ.ഡി.പി എന്നിവയുടെ ആഭിമുഖ്യത്തിൽ കൈനകരി പത്തിൽ പാലത്തിന് സമീപം ആരംഭിച്ച ഭക്ഷ്യവിഭവ വിപണനമേള ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. സി പ്രസാദ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പ്രസീദ മിനിൽകുമാർ അദ്ധ്യക്ഷയായി. സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാന്മാരായ സബിത മനു, കെ.എ.പ്രമോദ്, സന്തോഷ് പട്ടണം, നോബിൻ പി.ജോൺ തുടങ്ങിയവർ പങ്കെടുത്തു. സി.ഡി.എസ് ചെയർപേഴ്സൺ തങ്കമണി സ്വാഗതവും സൂര്യ നന്ദിയും പറഞ്ഞു