മാവേലിക്കര : എ.ഐ.വൈ.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും എതിരെ സംഘടി​പ്പി​ച്ച പ്രതിക്ഷേധ യോഗം സി.പി.ഐ മണ്ഡലം സെക്രട്ടറി എം.ഡി.ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് അംജദ് സുബൈർ അദ്ധ്യക്ഷനായി. എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി വിപിൻദാസ് സ്വാഗതം പറഞ്ഞു. ശ്യാംകുമാർ, ജോൺസൺ, അപർണ സുഭാഷ്, ജയകുമാർ, വിപിൻജോയ്, വിഷ്ണു.എം.എസ് എന്നിവർ സംസാരിച്ചു. കൃഷ്ണപ്രസാദ് നന്ദി പറഞ്ഞു.