പൂച്ചാക്കൽ: പള്ളിപ്പുറം, പൂച്ചാക്കൽ മേഖലകളിലേക്ക് തമിഴ് നാട്ടിൽ നിന്നും പഴവും പച്ചക്കറിയും കയറ്റി വരുന്ന ലോറികൾ തിരികെ പോകുമ്പോൾ പള്ളിപ്പുറത്ത് നിന്ന് മണൽ കടത്തിക്കൊണ്ട് പോകുന്നത് പതിവാകുന്നു. മണലാണെന്ന് തിരിച്ചറിയാതിരിക്കാൻ പഴം കൊണ്ടു വന്ന കാലിപ്പെട്ടികൾ അടുക്കി വെച്ചിട്ടാണ് കൊണ്ടുപോകുന്നത്. കോയമ്പത്തൂർ ഉൾപ്പെടെയുള്ള വ്യാവസായിക നഗരങ്ങളിൽ കേരളത്തിലെ സിലിക്കാ മണലിന് വൻ ഡിമാൻഡാണ്.