ചേർത്തല: മരുത്തോർവട്ടം ശ്രീധന്വന്തരി ക്ഷേത്രത്തിലെ ധന്വന്തരി ജയന്തി മഹോത്സവം ഇന്ന് നടക്കും. രാവിലെ 6 മുതൽ 9 വരെ തന്ത്രി കടിയക്കോൽമന കൃഷ്ണൻ നമ്പൂതിരിയുടെ മുഖ്യകാർമ്മികത്വത്തിൽ മഹാധന്വന്തര ഹോമം,9ന് ശ്രീബലി. 10ന് ആയുർവേദ സംഗമം ഉദ്ഘാടനവും ധന്വന്തരി പുരസ്ക്കാര സമർപ്പണവും ജില്ലാ കളക്ടർ വി.ആർ.കൃഷ്ണതേജ നിർവഹിക്കും. ആയുർവേദ ചികിത്സാ രംഗത്ത് മികവുറ്റ സംഭാവാന നൽകിയ ഡോ.ജയനാണ് പുരസ്ക്കാര ജേതാവ്. ക്ഷേത്രം പ്രസിഡന്റ് ജി.സജികുമാർ അദ്ധ്യക്ഷത വഹിക്കും. വൈദ്യശേഷ്ഠരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവ് ആദരിക്കും. താലൂക്ക് എൻ.എസ്.എസ് യൂണിയൻ സെക്രട്ടറി ബി.ഗോപാലകൃഷ്ണൻനായർ സംഗമ സന്ദേശം നൽകും. ക്ഷേത്രം മാനേജർ ജെ.സജി സ്വാഗതവും സെക്രട്ടറി ഡി.അജയകുമാർ നന്ദിയും പറയും.ഉച്ചയ്ക്ക് 12ന് കളഭാഭിഷേകം,വൈകിട്ട് 5.30ന് കാഴ്ചശ്രകഅലി,രാത്രി 8.30ന് നൃത്തസന്ധ്യ,10.30ന് വിളക്ക്.