ആലപ്പുഴ : ജില്ലാ കോടതി പാലത്തിന്റെ പുനർനിർമ്മാണവുമായ് ബന്ധപ്പെട്ട് ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസ പാക്കേജ് പ്രഖ്യാപിച്ച് അവരുടെ തൊഴിൽ സംരക്ഷണം ഉറപ്പ് വരുത്തണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ആവശ്യപ്പെട്ടു.
ഒഴിപ്പിക്കപ്പെടുന്ന വ്യാപാരികൾക്ക് പുനരധിവാസം ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി ഏകോപന സമിതി ആലപ്പുഴ നിയോജക മണ്ഡലം കമ്മിറ്റി കളക്ടറേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡന്റ് ആർ.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം വി.സബിൽരാജ്, ജില്ലാ ട്രഷറർ ജേക്കബ് ജോൺ, സെക്രട്ടറി മുഹമ്മദ് നജീബ്, സെക്രട്ടേറിയറ്റ് അംഗങ്ങളായ സുനീർ ഇസ്മയിൽ, ജോസഫ് ഫ്രാൻസിസ്, രക്ഷാധികാരി കെ.എൻ.അനിരുദ്ധൻ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ബെന്നി ജോസഫ്, പി.വെങ്കിട്ടരാമ അയ്യർ, യൂണിറ്റ്, നിയോജക മണ്ഡലം ഭാരവാഹികളായ ടിപ് ടോപ് ജലീൽ, എൻ.ശശിധരൻ, ബി.ദിനേശൻ, എമോഹൻ, സുരേഷ്, പി.ഡി.അശോകൻ, മുഹമ്മദ് സാലി, ഗോപകുമാർ, സിദ്ദിഖ് കോമളപുരം, വിശ്വ കുമാർ, തുടങ്ങിയവർ സംസാരിച്ചു.