ചേർത്തല: തങ്കി റോഡിന്റെയും ഇല്ലിക്കൽ പാലത്തിന്റെയും പൂർത്തീകരണത്തിനായി 47 ലക്ഷം രൂപ അധികം അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി മന്ത്റി പി.പ്രസാദ് അറിയിച്ചു. 2017-18 വർഷം ബഡ്ജറ്റിൽ ഉൾപ്പെടുത്തി അനുവദിച്ചതാണ് തങ്കി റോഡ് മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതി. പുതുക്കിയ ഭരണാനുമതിയോടെ തങ്കി ഇല്ലിക്കൽ പാലവും അതിന്റെ സമീപ പാതയും പൂർത്തീകരിച്ച് ഗതാഗത യോഗ്യമാക്കുന്നതിനൊപ്പം ഈ റോഡിന്റെ ഭാഗമായ വള്ളോം പാലം പൊളിച്ചു പണിയുന്നതിനും സാധിക്കും.