s

ആലപ്പുഴ: ആൾ കേരള സ്‌മാൾ സ്‌കെയിൽ ഫ്‌ളോർ ആൻഡ് റൈസ് മിൽ ഓണേഴ്‌സ് അസോസിയേഷൻ സിൽവർ ജൂബിലി മഹാസംഗമം നാളെ ആലപ്പുഴ റെയ്ബാൻ ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേനത്തിൽ അറിയിച്ചു. രാവിലെ ഒമ്പതിന് സമ്മേളനം മന്ത്രി ആന്റണി രാജു ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് അഗസ്റ്റിൻ കരിമ്പിൻകാല അദ്ധ്യക്ഷത വഹിക്കും. മുൻ എം.എൽ.എ കെ.സി.ജോസഫ് മുഖ്യാതിഥിയാകും. പത്രസമ്മേളനത്തിൽ അസോസിയേഷൻ രക്ഷാധികാരി നാസർ എം.പൈങ്ങാമഠം, അഗസ്റ്റിൻ കരിമ്പിൻകാല, ജോയി ആറ്റുമാലിൽ, എസ്.ഇക്ബാൽ കളർകോട്, പി. കെ. കബീർ കല്ലുപാലം തുടങ്ങിയവർ പങ്കെടുത്തു.