ആലപ്പുഴ: കൃഷ്‌ണദ്വൈപായന കേരള പുരാണപാരായണ കലാസംഘടനയുടെ 15 ാംമത് സംസ്ഥാന വാർഷിക സമ്മേളനം നാളെ അമ്പലപ്പുഴ ശ്രീമൂലം ടൗൺഹാളിൽ നടക്കും. രാവിലെ 11 ന് സാംസ്കാരിക സമ്മേളനം സ്വാമി ഗുരുരത്‌നം ജഞാനതപസി ഉദ്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഡി.സോമൻ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്‌ക്ക് രണ്ടിന് സഘടനാ സമ്മേളനം നടക്കും.