കായംകുളം: കായംകുളത്ത് കുപ്രസിദ്ധ ഗുണ്ടയെ കാപ്പ നിയമപ്രകാരം അറസ്റ്റ് ചെയ്ത് കരുതൽ തടങ്കലിലാക്കി. പത്തിയൂർ എരുവ ജിജീസ് വില്ലയിൽ തക്കാളി ആഷിഖ് എന്ന് വിളിക്കുന്ന ആഷിഖിനെയാണ് (27) തിരുവനന്തപുരം സെൻട്രൽ ജയിലിലടച്ചത്.
കൊലപാതക ശ്രമം, പിടിച്ചുപറി, തട്ടിക്കൊണ്ട് പോകൽ, അടിപിടി തുടങ്ങി നിരവധി കേസുകളിൽ പ്രതിയായ ആഷിഖിനെ 2017 ലും 2018 ലും കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിലാക്കിയിരുന്നു.