 
ചേർത്തല: രക്തസാക്ഷി സ്മരണകളുണർത്തി വയലാർ-മേനാശേരി മണ്ഡപങ്ങളിൽ ചെങ്കൊടി ഉയർന്നു. മേനാശേരിയിൽ നിന്നും വിവിധ കേന്ദ്രങ്ങളിലെ സ്വീകരങ്ങൾ ഏറ്റുവാങ്ങി ജാഥയായി വയലാറിലെത്തിച്ച പതാക സി.പി.എം ജില്ലാ സെക്രട്ടറി ആർ.നാസർ ഉയർത്തി.തുടർന്നു നടന്ന സമ്മേളനം മന്ത്റി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. കേന്ദ്ര വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് അദ്ധ്യക്ഷത വഹിച്ചു. സി.പി.എം സംസ്ഥാന കമ്മിറ്റിയംഗം സി.ബി.ചന്ദ്രബാബു,സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ്,എ.എം.ആരിഫ് എംപി,സി.പി.ഐ ദേശീയ കൗൺസിലംഗം ടി.ടി.ജിസ്‌മോൻ,മനു.സി.പുളിക്കൽ,ഡി.സുരേഷ് ബാബു,കെ.പ്രസാദ്,പി.കെ.സാബു,എം.സി.സിദ്ധാർത്ഥൻ,എസ്.പ്രകാശൻ,ദലീമ എം.എൽ.എ തുടങ്ങിയവർ പങ്കെടുത്തു.മേനാശ്ശേരിയിൽ നിന്നുള്ള പതാക ജാഥാ ക്യാപ്റ്റൻ എം.കെ.ഉത്തമനിൽ നിന്ന് ജി.ബാഹുലേയൻ ഏറ്റവാങ്ങി.
വൈകിട്ട് മേനാശേരി രക്തസാക്ഷി മണ്ഡപത്തിൽ മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവ് എൻ.കെ.സഹദേവൻ പതാക ഉയർത്തി.തുടർന്നു നടന്ന സമ്മേളനത്തിൽ വാരാചരണ കമ്മിറ്റി പ്രസിഡന്റ് ടി.എം.ഷെറീഫ് അദ്ധ്യക്ഷനായി. നേതാക്കളായ ടി.ജെ ആഞ്ചലോസ്,ടി.ടി.ജിസ്‌മോൻ, ടി.വി.അനിത,എൻ.എസ് ശിവപ്രസാദ്,പി.കെ.സാബു,എം.സി.സിദ്ധാർത്ഥൻ,പി.ഡി.ബിജു,ടി.കെ രാമനാഥൻ,കെ.ജി.പ്രിയദർശനൻ,സി.കെ.മോഹനൻ, എസ്.പി.സുമേഷ്, വി.എ. അനീഷ്,വി.ജി.മുരളീധരൻ,പി.വി.വിജയൻതുടങ്ങിയവർ പങ്കെടുത്തു.25 ന് മേനാശേരി രക്തസാക്ഷി ദിനാചരണം നടക്കും.വൈകിട്ട് പൊന്നാംവെളിയിൽ അനുസ്മരണ സമ്മേളനം നടക്കും.
വാരാചരണത്തിന് സമാപനം കുറിച്ച് 27 ന് വയലാർ രക്തസാക്ഷി ദിനാചരണം സംഘടിപ്പിക്കും.പുന്നപ്ര വലിയ ചുടുകാട്ടിൽ നിന്നും മേനാശേരിയിൽ നിന്നും അത്ലറ്റുകളുടെ നേതൃത്വത്തിൽ ദീപശിഖകൾ എത്തും.വാരാചരണ കമ്മിറ്റി പ്രസിഡന്റ് എൻ.എസ്.ശിവപ്രസാദ് ദീപശിഖ ഏറ്റുവാങ്ങി മണ്ഡപത്തിൽ സ്ഥാപിക്കും.ഉച്ചയ്ക്ക് 2ന് വയലാർ രാമവർമ്മ അനുസ്മരണ സമ്മേളനവും വൈകിട്ട് പൊതു സമ്മേളനവും നടക്കും.മുഖ്യമന്ത്റി പിണറായി വിജയൻ,സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ തുടങ്ങിയവർ പങ്കെടുക്കും.