അമ്പലപ്പുഴ: കാരുണ്യത്തിന്റേയും, സേവനത്തിന്റെയും പാതയിൽ 26 വർഷം പിന്നിടുന്ന പുന്നപ്ര ശാന്തിഭവനിൽ സാംസ്‌കാരിക സൗഹൃദ സമ്മേളനം നാളെ വൈകിട്ട് 3 ന് നടക്കും. മാനേജിംഗ് ട്രസ്റ്റി ബ്രദർ മാത്യു ആൽബിനെ പുന്നപ്ര പൗരാവലി ആദരിക്കും. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും. പി .എ. കുഞ്ഞുമോൻ അദ്ധ്യക്ഷനാകും.ആലപ്പുഴ രൂപത വികാരി ജനറൽ ഫാദർ ജോയ് പുത്തൻവീട്ടിൽ അനുഗ്രഹ പ്രഭാഷണം നടത്തും. മുൻ മന്ത്രി ജി. സുധാകരൻ മുഖ്യപ്രഭാഷണം നടത്തും.പുന്നപ്ര തെക്ക് പഞ്ചായത്ത് പ്രസിഡന്റ് പി .ജി .സൈറസ് ,പുന്നപ്ര മാർ ഗ്രിഗോറിയസ് പള്ളി വികാരി എബ്രഹാം കരിപ്പിങ്ങപ്പുറം, സിസ്റ്റർതെരേസ് മുട്ടത്തുപാറ , സിസ്റ്റർ ജോയിസി ചെറുകര , ജയിൽ ഡി.ഐ.ജി എം .കെ. വിനോദ് കുമാർ,കമാൽ എം മാക്കിയിൽ, പുറക്കാട് മാർ സ്ലീവ പള്ളി വികാരി ഫാദർ സോബിൻ കോട്ടൂർ , സെന്റ് ജോൺ മരിയ വിയാനി പള്ളി ഫാദർ ജോയ് മുത്തപ്പൻ , ഇ.കെ.ജയൻ, ഫിലിപ്പോസ് തത്തംപള്ളി , സി.എ.ജോസഫ് മാരാരിക്കുളം, ടോം ജോസഫ്, ഉണ്ണിക്കൃഷ്ണൻ, അഡ്വ.സിബി വളാഞ്ചേരി തുടങ്ങിയവർ സംസാരിക്കും. മധു പുന്നപ്ര സ്വാഗതവും, കൈനകരി അപ്പച്ചൻ നന്ദിയും പറയും