ആലപ്പുഴ: കെ.എസ്.ആർ.ടി.സി പെൻഷനേഴ്‌സ് ഓർഗനൈസേഷൻ ജില്ലാ സ്‌പെഷ്യൽ കൺവൻഷൻ ഇന്ന് രാവിലെ 10ന് ആലപ്പുഴ ടൗൺഹാളിൽ നടക്കും .ജില്ലാ പ്രസിഡന്റ് എസ്.വാസുദേവൻ പിള്ള അദ്ധ്യക്ഷത വഹിക്കും സംസ്ഥാന പ്രസിഡന്റ് കെ.ജോൺ ഉദ്ഘാടനം ചെയ്യും. സംഘടനാ പ്രവർത്തന റിപ്പോർട്ടും ഭാവി സമര പരിപാടികളും സംസ്ഥാന ജനറൽ സെക്രട്ടറി പി.എ. മുഹമ്മദ് അഷറഫ് വിശദീകരിക്കും.
സംസ്ഥാന ജില്ലാ നേതാക്കന്മാർ കൺവൻഷനിൽ പങ്കെടുക്കുമെന്ന് ജില്ലാ സെക്രട്ടറി ഇ.ബി.വേണുഗോപാൽ അറിയിച്ചു. ജില്ലയിലെ ഏഴ് യൂണിറ്റുകളിൽ നിന്നായി 800 പ്രതിനിധികൾ പങ്കെടുക്കും.