അമ്പലപ്പുഴ: പുന്നപ്ര വിജ്ഞാനപ്രദായിനി ഗ്രന്ഥശാലയിൽ ഒക്ടോബർ 23, 24 തീയതികളിൽ വിവിധ പരിപാടികളോടെ ലഹരി വിരുദ്ധ കാമ്പയിൻ സംഘടിപ്പിക്കും. നാളെ വൈകിട്ട് 4-30ന് വിജ്ഞാന പ്രാദായിനി ഗ്രന്ഥശാല വിമുക്തി ക്ലബ്ബ് കൺവീനർ ജി. ദയാപരന്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന സായാഹ്ന സദസ്സ് പുന്നപ്ര സി.ഐ ലൈസാദ് മുഹമ്മദ് ഉദ്ഘാടനം ചെയ്യും. വായന ലഹരിയാക്കാം എന്ന വിഷയത്തിൽ പത്തനംതിട്ട ഡയറ്റ് റിട്ട. സീനിയർ ലക്ചറർ ശ്രീകുമാർ എസ്.നായർ പ്രഭാഷണം നടത്തും. 24 ന് വൈകിട്ട് 6.30ന് ലഹരി വിരുദ്ധ ദീപം തെളിയിക്കും.