photo
എസ്.എൻ.ഡി.പി യോഗം 543ാം നമ്പർ പള്ളിക്കുന്ന് കൃഷ്ണവിലാസം ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷിക സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻചാർജ്ജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: എസ്.എൻ.ഡി.പി യോഗം 543ാം നമ്പർ പള്ളിക്കുന്ന് കൃഷ്ണവിലാസം ശാഖയുടെ കീഴിലുള്ള ഗുരുമന്ദിരത്തിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികം രതീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വത്തിൽ നടന്നു. പ്രതിഷ്ഠാ വാർഷിക സമ്മേളനം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി ഇൻ ചാർജ് പി.എസ്.എൻ. ബാബു ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർ കെ.സോമൻ അദ്ധ്യക്ഷത വഹിച്ചു. പ്രസന്നകുമാർ പനച്ചിക്കാട് അനുഗ്രഹ പ്രഭാഷണം നടത്തി. 504ാംനമ്പർ ശാഖ പ്രസിഡന്റ് കെ.എച്ച്.സുരേഷ്, 5327ാം നമ്പർ ശാഖ സെക്രട്ടറി ടി.കെ.രഞ്ജൻ,യൂണിയൻ കമ്മിറ്റി അംഗം സതി ഭാസ്കർ,ശാഖ വൈസ് പ്രസിഡന്റ് ഹരീഷ് ബാബു എന്നിവർ സംസാരിച്ചു. ശാഖ സെക്രട്ടറി വി.സി.വിശ്വമോഹൻ സ്വാഗതവും പ്രസിഡന്റ് ഡി.ബാബു കറുവള്ളി നന്ദിയും പറഞ്ഞു.