കായംകുളം : കാഥികൻ ഓച്ചിറ രാമചന്ദ്രൻ അനുസ്മരണം പുരോഗമന കലാസാഹിത്യ സംഘത്തിന്റെ നേതൃത്വത്തിൽ 27 ന് ഓച്ചിറ തെക്ക് കൊച്ചുമുറി ജാൻസ് ഓഡിറ്റോറിയത്തിൽ നടക്കും. രാവിലെ പുഷ്പാർച്ചന, ഉച്ചയ്ക്ക് കഥാപ്രസംഗ മത്സരം. വൈകിട്ട് 5 ന് അനുസ്മരണ സമ്മേളനം ചലച്ചിത്ര സംവിധായകൻ ബാലുകിരിയത്ത് ഉദ്ഘാടനം ചെയ്യും. കെ.പി.എ.സി.അഷറഫ് അദ്ധ്യക്ഷത വഹിക്കും. ജ്യോതികുമാർ,ജാൻസ് ,കെ.നാണുമാസ്റ്റർ,സജീവ് സദാനന്ദൻ, കെ.എച്ച് ബാബുജാൻ, ഷെയ്ക്ക്.പി. ഹാരീസ്, പി.അരവിന്ദാക്ഷൻ ,അംബുജാക്ഷി തുടങ്ങിയവർ സംസാരിക്കും. തുടർന്ന് പ്രൊഫ.വി.ഹർഷകുമാറിന്റെ കഥാപ്രസംഗം.