ചേർത്തല : മായിത്തറ പത്മ ലൈബ്രറിയുടെ നേതൃത്വത്തിൽ വിമുക്തി ക്ലബ് ഉദ്ഘാടനവും ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും നാളെ രാവിലെ 10ന് വെളീപ്പറമ്പിൽ ബി.രാജേഷിന്റെ വസതിക്ക് സമീപം നടക്കും. പഞ്ചായത്ത് അംഗം മിനി പവിത്രൻ ഉദ്ഘാടനം ചെയ്യും. ലൈബ്രറി പ്രസിഡന്റ് എം.ശശികുമാർ അദ്ധ്യക്ഷത വഹിക്കും.എൻ.പി.അജിമോൻ,എ.ആർ.വേണുഗോപലൻ ഉണ്ണി,എ.എൻ.രാജപ്പൻപിള്ള എന്നിവർ സംസാരിക്കും. 10.30ന് നടക്കുന്ന ബോധവത്കരണ ക്ലാസ് സിവിൽ എക്സൈസ് ഓഫീസർ കെ.ആർ.രാജീവ് നയിക്കും. ലൈബ്രറി സെക്രട്ടറി കെ.സി.വേണുഗോപാൽ സ്വാഗതവും ജോയിന്റ് സെക്രട്ടറി ആർ.സലിം നന്ദിയും പറയും.