കുട്ടനാട് : നെല്ലിന്റെ ഹാൻഡിലിംഗ് ചാർജ് 250 രൂപയാക്കുക, മില്ലുകാർ ഈർപ്പത്തിന്റെ പേരിൽ നടത്തുന്ന കൊള്ള അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള കോൺഗ്രസ് (ജേക്കബ്) കളക്ട്രേറ്റ് പടിക്കൽ നടത്തിയ സമരം വൈസ് ചെയർമാൻ ബാബു വലിയവീടൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തങ്കച്ചൻ വാഴച്ചിറ അദ്ധ്യക്ഷനായി. ജി.കോശി തുണ്ടുപറമ്പിൽ, തോമസ് ചുള്ളിക്കൽ,ഷാജി വാണിയപ്പുരയ്ക്കൽ,നൈനാൻ തോമസ് ജേക്കബ് തരകൻ തുടങ്ങിയവർ പ്രസംഗിച്ചു. നൈനാൻ തോമസ് സ്വാതഗവും ജോർജ് കുട്ടി കണിച്ചേരിൽ നന്ദിയും പറഞ്ഞു