കുട്ടനാട് ചാമ്പ്യൻസ് ബോട്ട് ലീഗ് രണ്ടാം സീസണിലെ ഏഴാമത് ജലോത്സവം ഇന്ന് കൈനകരിയിൽ പമ്പയാറ്റിൽ നടക്കും. ഉച്ചയ്ക്ക് രണ്ടിന് മത്സരവള്ളംകളി മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. തോമസ് കെ.തോമസ് അദ്ധ്യക്ഷത വഹിക്കും. കളക്ടർ വി.ആർ.കൃഷ്ണതേജ പതാക ഉയർത്തും. കൊടിക്കുന്നിൽ സുരേഷ് എം.പി മുഖ്യാതിഥിയാകും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ മാസ് ഡ്രിൽ ഫ്ളാഗ് ഓഫ് ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി , ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജിൻസി ജോളി, മുൻ എം.എൽ.എമാരായ സി.കെ. സദാശിവൻ, കെ.കെ.ഷാജു തുടങ്ങിയവർ സംസാരിക്കും